തിരുവനന്തപുരം :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിൽ എല്ലാ വ്യാപാരികളും സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു. നികുതി കുടിശിക നോട്ടീസ് ലഭിച്ചതിന്റെ പേരിൽ മാവേലിക്കരയിൽ ചെറുകിട വ്യാപാരി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത്തരത്തിൽ വ്യാപാരികളെ കൂട്ട ആത്മഹത്യയ്ക്ക് തള്ളിവിടാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുന്നതിലേക്കായി മുഴുവൻ വ്യാപാരി വ്യവസായി സുഹൃത്തുക്കളും ചൊവ്വാഴ്ച രാവിലെ 10ന് ട്രിവാൻഡ്രം ഹോട്ടലിന് മുൻവശത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാളയം അശോക്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വട്ടിയൂർക്കാവ് രവി, ജില്ലാ ട്രഷറർ കുച്ചപ്പുറം തങ്കപ്പൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.