ബാലരാമപുരം:വഴിമുക്ക് ജുമാമസ്ജിദിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ കുത്തിതുറന്ന് 4000 രൂപ കവർന്നു.വഴിമുക്ക് സ്വദേശിയും വഴിമുക്ക് ജുമാമസ്ജിദ് കമ്മിറ്റി അംഗവുമായ അയ്യൂബ്ഖാന്റെ വാഹനത്തിൽ നിന്നാണ് പണം കവർന്നത്. മദ്രാസയിലെ കളക്ഷൻ തുകയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. നമസ്‌കാരം സമയത്ത് പള്ളി കോമ്പൗണ്ടിലെത്തിയ മോഷ്ടാവ് ബൈക്കിൽ നിന്നു മോഷണം നടത്തുന്ന ദൃശ്യം സി.സി. ടിവിയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങൾ സഹിതം ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പും സമാനമായ തരത്തിൽ പള്ളികളിൽ മോഷണം നടന്നിട്ടുണ്ട്. അന്ന് പ്രതിയുടെ സി.സി. ടിവി ചിത്രം പൊലീസിന് കൈമറിയിരുന്നെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്..