തിരുവനന്തപുരം: തിന്മയാകുന്ന ഇരുട്ടിൽ നിന്നും മാനവരാശിയെ നന്മയുടെ പ്രകാശത്തിലേക്ക് നയിക്കുന്ന സന്ദേശവുമായി ഇന്ന് ദീപാവലി. ചെരാതുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ഇന്നലെ രാത്രി മുതൽ നാടെങ്ങും ആഘോഷം തുടങ്ങി . ഇന്ന് വീടുകളിലും ക്ഷേത്രങ്ങളിലും മൺചെരാതുകളും വിളക്കുകളും തെളിക്കും.

പടക്കം വാങ്ങാൻ വൻ തിരക്കാണനുഭവപ്പെടുന്നത്. മധുരപലഹാരക്കടകളിലും കച്ചവടം തകൃതിയാണ്. എല്ലാ പ്രധാന ജംഗ്ഷനുകളിലും പടക്കകടകൾ തുടങ്ങിട്ടുമുണ്ട്.