കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല നെഹ്റു യുവകേന്ദ്ര,കുടുംബശ്രീ,ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ കാലാവസ്ഥ വ്യതിയാനവും സുസ്ഥിര കേരള വികസനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി മുഖ്യപ്രഭാഷണം നടത്തി.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാപരിസ്ഥിതി സബ് കമ്മറ്റി ചെയർമാൻ വി.ഹരിലാൽ വിഷയാവതരണം നടത്തി.ഡോ.വൈ.എസ്.റീജ,ഡി.വിൽഫ്രഡ് രാജ്,സി.ശിവനാരായണപിള്ള,ടി.എസ്.സതികുമാർ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.മധു പട്ടകുളം,കെ.ഗിരി,ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ.അലക്‌സ് റോയ്,സെക്രട്ടറി എ.സന്തോഷ് കുമാർ,അഭിലാഷ് ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.