മുടപുരം:ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 29ന് രാവിലെ 9 .30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ബി.രമാഭായി 'അമ്മ അദ്ധ്യക്ഷത വഹിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതം പറയും.ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഡി.എസ്.ഷബ്‌ന മുഖ്യ പ്രഭാഷണം നടത്തും.എ.അൻസാർ,എൻ.സുൽഫി,അഡ്വ.എസ്.ഫിറോസ്‌ലാൽ,സി.പി.സുലേഖ,ഇളമ്പ ഉണ്ണികൃഷ്ണൻ,എസ്.ചന്ദ്രൻ,ഡോ.ഷ്യംജി വോയിസ്,ഡോ.ഇ.നസീർ,സി.ലിപിമോൾ,എസ്.ലെനിൻ എന്നിവർ സംസാരിക്കും.ഡോ.സിബിരാജ്,ഡോ.സിജു എന്നിവർ ബോധവത്കരണ ക്ലാസ് നയിക്കും.