കിളിമാനൂർ: ഇരുന്നൂട്ടി ഗ്രാമവേദി കലാ കായിക സമിതിയുടെ നേതൃത്വത്തിൽ മുതുവിള പ്രവർത്തിക്കുന്ന സ്നേഹതീരം അനാഥമന്ദിരത്തിലേക്ക് പൊതിച്ചോർ നൽകി.വീടുകളിൽ നിന്ന് സമാഹരിച്ച ഇരുന്നൂറോളം പൊതിച്ചോറാണ് സ്നേഹതീരത്ത് എത്തിച്ചത്.മാനസിക അസ്വാസ്ഥ്യം ഉള്ളവരും,വൃദ്ധരും,മക്കൾ ഉപേക്ഷിച്ചവരുമൊക്കെയായി നൂറോളം പേരാണ് ഇവിടെ താമസിക്കുന്നത്.ഗ്രാമവേദി,പ്രസിഡന്റ് രാകേഷ് ശർമ്മ, അനു, ശ്രാവൺ, അരവിന്ദ്, അനൂപ്,ഷമീർ, ആകാശ്, അഖിൽ, ഗുരുപ്രിയൻ, നവീൻ, അനനേഷ്, ബൈജു, രാമചന്ദ്രൻ, സുശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോർ എത്തിച്ചത്.