തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ടപ്പിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ എച്ച്.ഡി.എഫ്.സി ബാങ്കുമായി ധാരണയായി. കെ.എസ്.യു.എം സി.ഇ.ഒ ഡോ.സജി ഗോപിനാഥും എച്ച്.ഡി.എഫ്.സി ബാങ്ക് ദക്ഷിണ ബ്രാഞ്ച് ബാങ്കിംഗ് മേധാവി അരുൺ മെദിരാറ്റയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിലൂടെ ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനും ആഗോളതലത്തിൽ വികസിപ്പിക്കുന്നതിനും മൂല്യനിർണയത്തിനും എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് സ്റ്റാർട്ടപ്പുകൾക്ക് സഹായം ലഭിക്കും. കൂടാതെ,​ കെ.എസ്.യു.എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് പങ്കാളികൾക്ക് മുന്നിൽ സൊലൂഷനുകൾ അവതരിപ്പിക്കുന്നതിനും ഇതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബാങ്ക് മുൻകൈ എടുക്കും.