പൂവാർ:കരുംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ക്രിസ്തുദാസി ടീചർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കലാറാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ ആൻഡ്രൂസ്,ജനപ്രതിനിധികളായ ജി.ഹെസ്റ്റിൻ,ഗീതകുമാരി,അനിൽ.വി.സലാം,എ.സെൽവൻ,റെജീസ് മേരി, ശ്യാമാസെബാസ്റ്റ്യൻ,പ്രിൻസി തദേവൂസ്,നെയ്യാറ്റിൻകര ബി.പി.ഒ ഡോ.ജി.സന്തോഷ് കുമാർ,സെക്രട്ടറി ഹരിൻ ബോസ്,ഐ.സി.ഡി.എസ്.സൂപ്പർവൈസർ ലില്ലി ബായി തുടങ്ങിയവർ സംസാരിച്ചു.