കല്ലമ്പലം: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് കുഴിയിൽ വീണ് മൂന്നു പേർക്ക് പരിക്ക്. ചിറയിൻകീഴ് ചെറുവള്ളിമുക്ക് സൗപർണികയിൽ അക്ഷയ് ലാൽ (18), കൃഷ്ണകൃപയിൽ അഭിരാമ് (18), ആറ്റിങ്ങൽ കൃഷ്ണശ്രീയിൽ അരവിന്ദ് ( 18) എന്നിവർക്കാണ് പരിക്കേറ്റത്. നാവായിക്കുളം പള്ളിക്കൽ റോഡിൽ വെള്ളൂർക്കോണം മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു അപകടം. മൂവരും മരുതിക്കുന്നിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽകോളേജ് അശൂപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന അക്ഷയ് ലാലിന്‍ തലയ്ക്ക് പരിക്കുള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മറ്റു രണ്ട് പേരുടെ പരിക്ക് നിസാരമയതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. കാർ അമിത വേഗതയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.