കിളിമാനൂർ: അഗ്നി സുരക്ഷാ സേവന വകുപ്പിന്റെ സാമൂഹ്യ സുരക്ഷ സന്നദ്ധ സേവകർക്കുള്ള പരിശീലന കളരിയും അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ എക്സിബിഷനും ആർ.ആർ.വി ഹയർ സെക്കന്ററി സ്കൂളിൽ ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരള ഫയർ ആൻഡ് സർവീസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ കമ്മിറ്റിയും ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കേരള ഫയർ സർവീസ് അസോസിയേഷൻ സെക്രട്ടറി പി. ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ഫ്രാക്ക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ആർ.എഫ്.ഒ അരുൺ., ബീനാ വേണുഗോപാൽ, ജി.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.