1

തിരുവനന്തപുരം: ദക്ഷിണ കേരള മഹായിടവക വജ്രജൂബിലി സ്തോത്ര സംഗമത്തിന്റെയും 112-ാമത് എസ്.ഐ.യു.സി. വാർഷിക ആഘോഷങ്ങളുടെയും ഭാഗമായി നടത്തപ്പെട്ട വിളംബര ജാഥകൾ സമാപിച്ചു. കഴിഞ്ഞ 13 ന് എ.എം.സി. പാറശാല ഇടവകയിൽ ബിഷപ്പ് ധർമ്മരാജ് റസാലം ഫ്ളാഗോഫ് ചെയ്ത വിളംബര ജാഥകൾ ജില്ലയിൽ ഉടനീളം പര്യടനം നടത്തിയാണ് നേമം ക്രിസ്തുമംഗലം ഇടവകകളിൽ സമാപിച്ചത്. ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ ഡോ. ജ്ഞാനദാസ്, സെക്രട്ടറി ഡോ. പി.കെ. റോസ് ബിസ്റ്റ്, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജ്ജ്, ട്രഷറർ. ഡി.എൻ. കാൽവിൻ കിസ്റ്റോ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ഐ. തങ്കച്ചൻ, എസ്.ഐ.യു.സി.കൺവീനർ വിക്റ്റർ ശമുവേൽ, ജനറൽ കൺവീനർ ഡോ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സി.എസ്.ഐ. സഭയും എസ്.ഐ.യു.സി.സമൂഹവും നൽകിയ പങ്ക് വിവരണാതീതമാണെന്നും എസ്.ഐ.യു.സി.സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടറി ഡോ. പി.കെ. റോസ് ബിസ്റ്റ് അറിയിച്ചു.