parameswaran

തിരുവനന്തപുരം: ടൂറിസ്റ്റ് ബസും ഇരുചക്രവാഹനവും കൂട്ടിയിയിച്ചുണ്ടായ അപകടത്തിൽ വൃദ്ധൻ മരിച്ചു. ആനയറ വലിയ ഉദയേശ്വരം വടക്കേവിളാകത്ത് വീട്ടിൽ ടിസി 76/2076ൽ പരമേശ്വരൻ നായർ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6ന് ആനയറ ലോ‌ർഡ്സ് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കരിക്കകം ക്ഷേത്രത്തിലേക്ക് പോകാനായി വന്ന പരമേശ്വരൻ ഓടിച്ച ഇരുചക്രവാഹനം കഴക്കൂട്ടത്ത് നിന്നും വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരമേശ്വരൻ നായരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുത്തൻകോട്ട പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു. ഭാര്യ അംബിക. മക്കൾ: രവീന്ദ്രൻ, രാജേഷ്, രതീഷ്. മരുമക്കൾ: രാധിക, സന്ധ്യ, പ്രിയ.