കല്ലമ്പലം : കല്ലമ്പലം പുളിവേലിക്കോണം ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിനുള്ളിലും പുറത്തും ഉണ്ടായിരുന്ന കാണിക്കവഞ്ചികളിലുണ്ടായിരുന്ന ഭക്തരുടെ കാണിക്കയാണ് കവർന്നത്. ആയില്യപൂജയും മറ്റും കഴിഞ്ഞയുടനെയുണ്ടായ സംഭവമായതിനാൽ 15000 രൂപയിൽ കൂടുതൽ ഉണ്ടാകാമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന കാണിക്ക കുടം മൊത്തമായും, പുറത്തുണ്ടായിരുന്ന കണിക്കവഞ്ചിയുടെ പൂട്ട്‌ പോളിച്ചുമാണ് കവർച്ച. മറ്റൊന്നും മോക്ഷണം പോയിട്ടില്ല. ക്ഷേത്ര കാര്യങ്ങളെപ്പറ്റി വ്യക്തമായി അറിയാവുന്ന ആളാണ്‌ കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. ശനിയാഴ്ച പൂജാരി എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.