വെഞ്ഞാറമൂട്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കുമായി കൂട്ടിയിച്ച് യുവാവിന് പരിക്കുപറ്റി. കോട്ടയം എലിക്കോണം ഞണ്ടുപുര ഉരുളിക്കുന്നം വീട്ടിൽ‍ സി.രമേശിനാണ് (40) പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതിന് പിരപ്പൻകോട്ടായിരുന്നു അപകടം. പത്തനംതിട്ടയിൽ‍ നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ബസും എതിർ ദിശയിൽ‍ നിന്നുള്ള ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.