home

കല്ലറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. ഭരതന്നൂർ സേമിയാക്കട അഞ്ചു ഭവനിൽ അനിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തുടർച്ചയായി പെയ്ത മഴയിൽ ഷീറ്റിറ്രിട്ട വീടിന്റെ പിൻഭാഗത്തെ ഭിത്തിയും കുളിമുറിയും നിലം പൊത്തുകയായിരുന്നു.