വെഞ്ഞാറമൂട്: കാവാലം നാരയണപ്പണിക്കരുടെ സ്മരണയ്ക്കായി ശിവപാർവതി കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ചിലങ്ക-കാവാലം പുരസ്‌കാരം ഗിരീഷ് സോപാനത്തിന് സമർപ്പിച്ചു. കാവാലത്തിന്റെ ഭാര്യ ശാരദാമണിയാണ് പുരസ്‌കാരം നൽകിയത്. ഗാന രചയിതാവ് കെ. ജയകുമാർ ചിലങ്ക സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീജിത്ത് പ്രേമ ചന്ദ്രൻ, ഫാ. ജോസ് കിഴക്കേടത്ത്, കഥകളി നടൻ ഏറ്റുമാനൂർ കണ്ണൻ, സുജിത്ത്. എസ്.കുറുപ്പ്, ജെ.ആർ. പത്മകുമാർ, മാണിക്കോട് ബിജു, രമാദേവി തുടങ്ങിയവർ പങ്കെടുത്തു. കഥകളി കലാകാരൻ മുദാക്കൽ ഗോപിനാഥൻനായരെ ആദരിച്ചു. ഫെസ്റ്റിന്റെ സമാപനമായി ഒഡീസിനൃത്തം, ചവിട്ടുനാടകം, നൃത്തോത്സവം, ക്ലാസിക്കൽ ഫ്യൂഷൻ, ഉപകരണ സംഗീതം എന്നിവ നടന്നു.