തിരുവനന്തപുരം: കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌ടനും സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയുമായിരുന്ന കുമാരപുരം ടാഗോർ ഗാർഡൻസ് ഹൗസ് നമ്പർ 29ൽ ഷബീന ജേക്കബ് (62) നിര്യാതയായി.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപകൻ പരേതനായ ടിറ്റോ കെ. ചെറിയാന്റെ ഭാര്യയാണ്.
ഒരു ദശകത്തിലേറെ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന ഷബീന ജേക്കബ് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ഉദ്യോഗസ്ഥ എന്ന നിലയിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, അടൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കുറച്ചുകാലമായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: സുബിൻ ജേക്കബ് ചെറിയാൻ (ന്യൂസീലൻഡ്), റോഹൻ ജേക്കബ് ചെറിയാൻ (ന്യൂഡൽഹി). മരുമകൾ: യജോംഗ് ലീ.
മൃതദേഹം ഇന്ന് രാവിലെ 10 ന് തൈക്കാട് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ചർച്ചിൽ ചരമ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് സംസ്‌കരിക്കും.
ഫോട്ടോ: ഷബീന ജേക്കബ്