വെഞ്ഞാറമൂട്: തേമ്പാംമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രതിഭാ സംഗമം നടന്നു. ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് ഷംനാദിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അസീനബിവി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ,റഷീദ് ആനക്കുഴി, എം.എ.നാസർ, പ്രദീപ് നാരായൺ,ഇ.അബ്ദുൽ അസീസ് ,അനിൽ കുമാർ, അദീബ തുടങ്ങിയവർ പങ്കെടുത്തു. കലാകായിക മത്സരങ്ങളിൽ പ്രതിഭകളായ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു