photo

നെടുമങ്ങാട് : ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി അനുമോദന സമ്മേളനം സംഗടിപ്പിച്ചു. പി.എസ്.സി എക്സൈസ് ഡ്രൈവർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.അഭിലാഷിനെയും മൂന്നാമത് ദേശീയ 'പൈക്ക' (പഞ്ചായത്തി യുവകൃത ഖേൽ അഭിയാൻ) ഗെയിംസിൽ ആർച്ചെറിയിൽ സ്വർണ മെഡൽ നേടിയ യുണൈറ്റഡ് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സാന്ദ്ര.എസ് എന്നിവരെ ആദരിച്ചു.വട്ടപ്പാറ എസ്.ഐ അശ്വനി.എസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഷൈജു.വി.കെ അദ്ധ്യക്ഷത വഹിച്ചു.രജിത്.ബി സ്വാഗതവും ലൈബ്രറി സെക്രട്ടറി ബിജു.എസ് നന്ദിയും പറഞ്ഞു.