കുളത്തൂർ : കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്നുവീണ ബംഗാൾ പുർബദേഹർ ഭംഗമാലി സ്വദേശി സ്വപൻറോയ് (25 ) മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു.കുളത്തൂർ കല്ലിംഗലിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിൽനിന്നാണ് വീണത് .ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ സ്വപൻറോയിയെ കണ്ടെത്തിയത്. ഒന്നാംനിലയിൽ തന്നെയാണ് തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. .മൊബൈലിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് തൊഴിലാളികൾ പറയുന്നത്.