02

പോത്തൻകോട്: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കിഴങ്ങുവർഗ വിള വികസന പദ്ധതി തുടങ്ങി. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 200 കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നീ നടീൽ വസ്തുക്കളും വലകവും നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ സിന്ധു സി.പി, കാരമൂട് വാർഡ് വികസന സമിതി കൺവീനർ പടിപ്പുര സലാം എന്നിവർ പങ്കെടുത്തു.