കഴക്കൂട്ടം: മേനംകുളം അശ്വതി ഗാർഡൻസിലെ സെന്റ്മേരീസ് ആന്റ് സെന്റ്ജൂഡ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു. ഭദ്രാസനാധിപൻ മെത്രാപൊലീത്ത ഡോ. ഗബ്രീയേൽ മാർ ഗ്രിഗ്രോറിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാന അർപ്പിച്ചു. തുടർന്ന് മെത്രാപൊലീത്ത ഡോ. ഗബ്രീയേൽ മാർ ഗ്രിഗ്രോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം സ്പീക്കർ പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ, വി.ശശി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ഓർഗ്നൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി, വികാരി റവ. ഫാ: വർഗീസ് കുഞ്ഞൂഞ്ഞ്, സി.ഡി. ജോൺ, അലക്സാൺ വടക്കേടം, അജിത്ത്, പി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.