. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ചെൽസി 4-2ന്
ബേൺലിയെ കീഴടക്കി
. ക്രിസ്റ്റ്യൻ പുലിസിച്ചിന് ഹാട്രിക്
4-2
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ബേൺലിക്കെതിരെ ചെൽസിക്ക് 4-2ന്റെ തകർപ്പൻ വിജയം നൽകി കഴിഞ്ഞ സീസണിൽ ബൊറൂഷ്യയിൽ നിന്നെത്തിയ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഹാട്രിക്.
ക്രൊയേഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പുലിസിച്ച് കഴിഞ്ഞ സീസണിനൊടുവിൽ ചെൽസിയിലെത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഫസ്റ്റ് ഇലവനിൽ അവസരം ലഭിച്ചത്. പുതിയ പരിശീലകൻ ഫ്രാങ്ക് ലംപാർഡ് തന്നിൽ അർപ്പിച്ച വിശ്വാസം നിലനിറുത്തിയ പുലിസിച്ച് 21,45, 56 മിനിട്ടുകളിലാണ് ബേൺലിയുടെ വല കുലുക്കിയത്. 58-ാം മിനിട്ടിൽ വില്ലെയ്‌നാണ് നാലാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റായ ചെൽസി പട്ടികയിൽ നാലാം സ്ഥാനത്താണ്.
7
ഇൗ സീസണിൽ ചെൽസിയുടെ ഏഴാമത്തെ തുടർച്ചയായ പ്രിമിയർ ലീഗ വിജയമായിരുന്നു ബേൺലിക്കെതിരെ.
കഴിഞ്ഞദിവസം നടന്ന മറ്റ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ ബ്രൈട്ടൺ ആൻഡ് ഹോവ് 3-2 ന് എവർട്ടണെ തോൽപ്പിച്ചു. വാറ്റ്ഫോർഡും ബേൺമൗത്തും ഗോൾരഹിതമായും വെസ്റ്റ്ഹാമും ഷെഫീൽഡ് യുണൈറ്റഡും ഒാരോ ഗോൾ വീതമടിച്ചും സമനിലയിൽ പിരിഞ്ഞു.
പോയിന്റ് നില
(ക്ളബ്, കളി, ജയം, പോയിന്റ് ക്രമത്തിൽ)
ലിവർപൂൾ 9-25
മാഞ്ചസ്റ്റർ സിറ്റി 10-22
ലെസ്റ്റർ സിറ്റി 10-20
ചെൽസി 10-20
ആഴ്സനൽ 9-15