athletico-madrid
athletico madrid

. സ്പാനിഷ് ലാലിഗയിൽ അത്‌ലറ്റിക്കോ

മാഡ്രിഡ് 2-0 ത്തിന് ബിൽബാവോയെ തോൽപ്പിച്ചു

. സെൽറ്റ ഡിവിഗോയെ 1-0 ത്തിന് കീഴടക്കിയ റയൽ സോസിഡാഡ് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്, അത്‌ലറ്റിക്കോ മൂന്നാമത്

2-0

മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അത്‌ലറ്റിക്കോ ബിൽബാവോയെ കീഴടക്കിയ മുൻ നിര ക്ളബ് അത്‌‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലാലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും അതിന് ഒരു പകൽ ആയുസ് മാത്രം നൽകി റയൽ സോഡിഡാഡിന്റെ മുന്നേറ്റം.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ഒാരോ ഗോൾ വീതമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ബിൽബാവോയ്ക്കെതിരെ നേടിയത്. 28-ാം മിനിട്ടിൽ സൗൾനിഗ്വേസും 64-ാം മിനിട്ടിൽ അൽവാരോ മൊറാട്ടയുമായിരുന്നു അത്‌ലറ്റിക്കോയുടെ സ്കോറർമാർ.

ലാലിഗയിലെ തങ്ങളുടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലും സമനിലയിൽ പിരിയേണ്ടിവന്ന അത്‌‌ലറ്റിക്കോയ്ക്ക് ഇൗ വിജയം കിരീട സാദ്ധ്യതകളിലേക്കുള്ള തിരിച്ചുവരവായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് അത്‌‌ലറ്റിക്കോയ്ക്ക് ഇപ്പോഴുള്ളത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ റയൽ സോഡിഡാഡ് ഏകപക്ഷീയമായ ഒരു ഗോളിന് സെൽറ്റ ഡി വിഗോയെ കീഴടക്കി. 82-ാം മിനിട്ടിൽ ഐസക്കാണ് സോസിഡാഡിന്റെ വിജയഗോൾ നേടിയത്. ഇതോടെ സോഡിഡാഡ് പോയിന്റ് പട്ടികയിൽ അത്‌ലറ്റിക്കോയെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തി. 19 പോയിന്റാണ് ബാഴ്സലോണ, സോഡിഡാഡ്, അത്‌ലറ്റിക്കോ എന്നിവർക്കുള്ളത്. ഗോൾ മാർജിനാണ് ബാഴ്സലോണയെ ഒന്നാമൻമാരാക്കിയിരിക്കുന്നത്. നാലാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഒൻപത് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുണ്ട്.

പോയിന്റ് നില

(ക്ളബ് കളി, പോയിന്റ് ക്രമത്തിൽ)

ബാഴ്സലോണ 9-19

സോഡിഡാഡ് 10-19

അത്‌ലറ്റിക്കോ 10-19

റയൽ മാഡ്രിഡ് 9-18

വിയ്യാറയൽ 10-17

ഇറ്റാലിയൻ സെരി എ

യുവന്റസിനും

ഇന്ററിനും സമനില

ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനും മുൻ ചാമ്പ്യൻമാരായ ഇന്റർമിലാനും സമനില.

യുവന്റസ് 1-1ന് ലെക്കേയോട് സമനിലയിൽ പിരിഞ്ഞപ്പോൾ ഇന്റർ പാർമയോട് 2-2 നാണ് സമനിലയിൽ കുരുങ്ങിയത്. യുവന്റസ് സമനിലയിലായതോടെ പാർമയെ തോൽപ്പിച്ചാൽ ഇന്ററിന് പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ ആ സുവർണാവസരം ഇന്റർ കളഞ്ഞുകുളിച്ചു.

ലെക്കെയ്ക്കെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് യുവന്റസ് ഇറങ്ങിയത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 50-ാം മിനിട്ടിൽ പാബ്ളോ ഡൈബാലയിലൂടെ യുവന്റസ് മുന്നിലെത്തിയെങ്കിലും 56-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാൻ കോസുകളി സമനിലയിലെത്തിച്ചു.

പാർമയ്ക്കെതിരെ 23-ാം മിനിട്ടിൽ കൺട്രേവയിലൂടെ ഇന്ററാണ് ആദ്യം സ്കോർ ചെയ്തത്.

എന്നാൽ 26-ാം മിനിട്ടിൽ കരാമോയും 30-ാംമിനിട്ടിൽ ഗെർവീഞ്ഞോയും സ്കോർ ചെയ്തതോടെ പാർമ 2-1ന് ലീഡ് ചെയ്തു. 51-ാം മിനിട്ടിൽ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവാണ് ഇന്ററിനായി സമനില ഗോൾ നേടിയത്.

ഒൻപത് മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായാണ് യുവന്റസ് ഒന്നാമതുള്ളത്. ഇന്ററിന് ഒൻപത് മത്സരങ്ങളിൽനിന്ന് 22 പോയിന്റാണുള്ളത്. എട്ട് മത്സരങ്ങളിൽനിന്ന് 17 പോയിന്റുള്ള അറ്റ്ലാന്റയാണ് മൂന്നാംസ്ഥാനത്ത്.