കല്ലമ്പലം : അക്കാഡമിക മികവിനായി വായനാ മികവ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ക്ളാസ് ലൈബ്രററി വികസനത്തിന് വേണ്ടിയുള്ള മടന്തപ്പച്ച എം.എൽ.പി.എസിലെ പുസ്തക സമാഹരണയജ്ഞം ആരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം പുല്ലൂർമുക്ക് ഗ്രന്ഥശാലാ സെക്രട്ടറി ഷാജഹാൻ നിർവഹിച്ചു. സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ഷിബില ബീഗം, വികസന സമിതി ചെയർമാൻ ബദറുദ്ദീൻ ബി.ആർ.സി, കോ-ഒാർഡിനേറ്റർ ഷീബ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ കലാം എന്നിവർ പദ്ധതിയുടെ വിജയത്തിനായി നാട്ടുകാരോട് പുസ്തകം സംഭാവനയായി നൽകുന്നതിന് അഭ്യർത്ഥിച്ചു. പുതുശേരിമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച പുസ്തക പൂക്കുട, പുസ്തക കുടുക്ക എന്നിവയിലേക്ക് ലയൺസ് ക്ളബ് സെക്രട്ടറി ഗോകുൽദാസ്, ബാബുസാർ, അബ്ദുൾ അസീസ്, സൈനുല്ലാബ്ദുൾ, അബ്ദുൾ മജീദ് ഇൗരാണി, താജുദ്ദീൻ തുടങ്ങിയവരും മറ്റു നല്ലവരായ നാട്ടുകാരും പുസ്തകങ്ങളും രൂപയും സംഭാവനയായി നൽകി. സീനിയർ ടീച്ചർ ജെ. ദീപ നന്ദി അറിയിച്ചു.