തിരുവനന്തപുരം : കേന്ദ്രസർക്കാർ മുന്നോക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച പത്തു ശതമാനം സംവരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗക്ഷേമ സഭ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും നടപ്പാക്കിയ സംവരണത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ കമ്മിഷനെ നിശ്ചയിച്ചിരിക്കുകയാണ്. മൂന്ന് വർഷം കാലാവധിയാണ് ഇതിനായി നൽകിയിട്ടുള്ളത്. മലബാർ ദേവസ്വം ജീവനക്കാരുടെ ദുരിതം സർക്കാരും ദേവസ്വം ബോർഡും കണ്ടില്ലെന്ന് നടിക്കുകയാണ്. മറ്റു ദേവസ്വം ബോർഡുകൾക്ക് സമാനമായ നിയമം നടപ്പാക്കാനോ തുല്യനീതി ലഭ്യമാക്കാനോ ശ്രമിക്കാത്ത നടപടി മലബാർ ക്ഷേത്രജീവനക്കാരോടുള്ള അവഗണനയാണെന്നും യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ, പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട്, ട്രഷറർ ചെമ്മരം നാരായണൻ എന്നിവർ പറഞ്ഞു.