crime

കോവളം: തിരുവല്ലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പരാതിയിൽ സ്കുൾ ബസ് ഡ്രൈവറെ പൊലീസ് തെരയുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കരുമത്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയെ തിരുവല്ലത്തെ സ്കുളിലേക്കുള്ള യാത്രക്കിടെ ഡ്രൈവർ പീഡിപ്പിച്ചെന്ന് കാണിച്ച് സ്ഥാപനത്തിലെ അധികൃതർ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ അന്വേഷത്തിൽ ഇയാളെ സ്കൂളിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പിരിച്ച് വിട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കേസ് അന്വേഷിച്ചു വരുന്നതായും ഇന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്നും തിരുവല്ലം എസ്‌.ഐ സമ്പത്ത് പറഞ്ഞു.