vettukad

തിരുവനന്തപുരം : വെട്ടുകാട് മാദ്രെ -ദെ -ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ക്രിസ്തുരാജത്വ പന്തലിന്റെ കാൽനാട്ടു കർമ്മം ഇടവക വികാരി ജോസഫ് ബാസ്റ്റിൻ നിർവഹിച്ചു. സഹവികാരിമാരായ ഷിജിൻ, ഡാർവിൻ,പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് നോർബൽ യൂജിൻ, സെക്രട്ടറി സ്റ്റീഫൻ ഗോമസ്, വിദ്യാഭ്യാസ കൺവീനർ പോൾ എക്സ്.വി, ധനകാര്യ കൺവീനർ ബോബൻ ഫെർണാണ്ടസ്, ബി.സി.സി കോ ഓർഡിനേറ്റർ അനിൽ ഹില്ലാരി, അജപാലന കൺവീനർ അഡോൾഫസ്, റോബിൻ തുടങ്ങിവയർ പങ്കെടുത്തു.