gk

1. ദേവീചന്ദ്രഗുപ്തം എന്ന സംസ്കൃത രാഷ്ട്രീയ നാടകം രചിച്ചത്?

വിശാഖദത്തൻ

2. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവയെ ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള ചുരം?

ഖൈബർ ചുരം

3. സർദാർ വല്ലഭ്‌ഭായ് പട്ടേൽ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?

അഹമ്മദാബാദ്

4. ഒ.വി. വിജയന്റെ 'കടൽത്തീരത്ത്" എന്ന ചെറുകഥയുടെ പ്രമേയം?

വധശിക്ഷ

5. ഫ്രഞ്ച് ഗയാന ഏതു വൻകരയിലാണ്?

തെക്കേ അമേരിക്ക

6. സിദ്ദു, കാൻഹു എന്നിവർ നേതൃത്വം നൽകിയ ഗോത്രവർഗ കലാപം?

സാന്താൾ കലാപം

7. ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച കുശിനഗർ ഏതു സംസ്ഥാനത്താണ്?

ഉത്തർപ്രദേശ്

8. ഭൂമദ്ധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി?

കോംഗോ (ആഫ്രിക്ക)

9. ഗണിതസാരസംഗ്രഹ എന്ന കൃതി രചിച്ചത്?

മഹാവീരാചാര്യ

10. 25-ാം വയസിൽ പിതാവിനൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ശാസ്ത്രജ്ഞൻ?

വില്യം ലോറൻസ്ബ്രാഗ്

11. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്?

ജാവ

12. നാവികകലാപം നടന്ന വർഷം?

1946

13. ഗാന്ധിജിയുടെ 'യങ് ഇന്ത്യ" വാരി​കയുടെ പത്രാധി​പരായി​ പ്രവർത്തി​ച്ച മലയാളി​?

ജോർജ് ജോസഫ്

14. ഇന്ത്യയുടെ കിഴക്കേ തീരപ്രദേശം അറിയപ്പെടുന്നത്?

കോറമാൻഡൽ

15. അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?

അയ്യപ്പൻപിള്ള

16. ദൂരദർശൻ പ്രവർത്തനമാരംഭിച്ചത് ?

1959 സെപ്തംബർ 15

17. യയാതി എന്ന മറാഠി നോവൽ രചിച്ചത്?

വി.എസ്. ഖണ്ഡേക്കർ

18. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?

ഓണാട്ടുകര

19. പനാമ കനാൽ ഏതു സമുദ്രങ്ങളയാണ് ബന്ധിപ്പിക്കുന്നത്?

അറ്റ്‌ലാന്റിക്, പസഫിക്

20. മനുഷ്യാവകാശദിനമായി ആചരിക്കുന്നത്?

ഡിസംബർ 10