astro

രാത്രി 9 മണി 58 മിനിറ്റ് 37 സെക്കന്റ് വരെ അനിഴം ശേഷം കേട്ട.

അശ്വതി - പ്രണയ വിജയം, ഇഷ്ട ജനസമ്പർക്കം.

ഭരണി - കുടുംബസമാധാനം, ബിസിനസ് വിജയം.

കാർത്തിക - യാത്രാ ഗുണം, ബന്ധു സഹായം.

രോഹിണി - അഭീഷ്ടങ്ങൾ സഫലീകരിക്കും, നഷ്ടപ്പെട്ടവ തിരികെ ലഭിക്കും.

മകയിരം - ബന്ധുക്കൾ ശത്രുക്കളാകും, കലഹം.

തിരുവാതിര - സ്വന്തം വാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കും, വിരഹദുഃഖം.

പുണർതം - വിവാഹക്കാര്യത്തിൽ പ്രതികൂലാനുഭവം.

പൂയം - രോഗശാന്തി, ഇഷ്ട സ്ഥലത്തേക്ക് സ്ഥലമാറ്റം.

ആയില്യം - പാരമ്പര്യ സ്വത്തോ വസ്തുക്കളോ ലഭിക്കും, സന്താനഭാഗ്യം.

മകം - കലാരംഗത്ത് അനുകൂലാവസ്ഥ, ധന നേട്ടം.

പൂരം - സർക്കാർ ആനുകൂല്യം, ശത്രു മിത്രമാകും.

ഉത്രം - ഭാര്യാ ബന്ധുക്കളുടെ സഹായം, വാഹനയോഗം.

അത്തം - മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

ചിത്തിര - ദൈവാധീനം, വിനോദയാത്ര നടത്തും.

ചോതി - സഹോദരങ്ങളെ സഹായിക്കാൻ മനസ് കാണിക്കും.

വിശാഖം - വസ്ത്ര ലാഭം, ഭൂമിയുമായി ബന്ധപ്പെട്ട് ധനലാഭം.

അനിഴം - വഴക്കുകളിൽ മധ്യസ്ഥം വഹിക്കും, വ്യവഹാര വിജയം.

കേട്ട - ഉദ്യോഗലബ്ധി, കുടിശ്ശിക ലഭിക്കും.

മൂലം - ചിട്ടി ലോൺ മുതലായവ ലഭിച്ചേക്കാം, മാതൃഗുണം.

പൂരാടം - അവസര നഷ്ടം, ധനവരവിന് കാലതാമസം.

ഉത്രാടം - ഉദര വൈഷമ്യം, യാത്രാക്ലേശം.

തിരുവോണം - ദുരന്തങ്ങൾ നിരന്തരം വേട്ടയാടും.

അവിട്ടം - യാത്രാ നേട്ടം, ആഭരണ സമ്മാനങ്ങൾ ലഭിക്കും.

ചതയം - മുൻകാല പ്രവൃത്തികൾ തിരിച്ചടിക്കും.

പൂരുരുട്ടാതി - സ്ത്രീകൾ സഹായിക്കും, ശയന സുഖം.

ഉത്തൃട്ടാതി - പ്രണയ വിജയം, സുഹൃത്തുക്കൾ സഹായിക്കും.

രേവതി - കുടുംബത്തിൽ നിന്നും തന്നെ വിവാഹാലോചന.