teeth-beauty

പുകയിലയുടെയും മറ്റും ഉപയോഗം കൊണ്ട് പല്ലുകളിൽ നിറവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ചികിത്സയിലൂടെ നിറവ്യത്യാസം പൂർണമായും മാറ്റിയെടുക്കാം. പുകയിലയുടെ ഉപയോഗംമൂലം നിറംമങ്ങുന്ന പല്ലുകളെ സുന്ദരമാക്കാനുള്ള ചികിത്സയാണ് നിക്കോട്ടിൻ റീപ്ളേസ്‌മെന്റ് തെറാപ്പി. നിക്കോട്ടിൻ അടങ്ങിയിട്ടുള്ള Adhesive patch, Chewing gum, Nasal spray, Inhaler എന്നിവയാണ് ഈ തെറാപ്പിക്കായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം ചികിത്സകൾ നടത്താൻ പാടുള്ളു. Adhesive patch ശരീരത്തിൽ ഒട്ടിച്ച് വയ്ക്കുന്നതാണ്. ഇത് ശരീരത്തിലെ നിക്കോട്ടിൻ പുറത്തുവിടുന്നതിന് സഹായിക്കും. Chewing gum ചവയ്ക്കുന്നതിലൂടെ നിക്കോട്ടിൻ ബ്ളഡിൽ കലരുന്നു. സ്‌‌പ്രേയും ഡ്രോപ്പ്സും മൂക്കിൽ ഉപയോഗിക്കുന്നു. ഇവയെല്ലാം തന്നെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനോ നിറുത്താനോ വളരെയധികം സഹായിക്കും. ഇത്തരം ചികിത്സകളിൽ വ്യക്തികളുടെ നിശ്ചയദാർഢ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്.

വീഴ്ചകൊണ്ടും മറ്റ് ക്ഷതങ്ങൾകൊണ്ടും പാൽ പല്ലുകൾക്കുണ്ടാകുന്ന പൊട്ടലുകൾ മോണ പഴുപ്പിനൊപ്പം പിന്നീട് വരുന്ന സ്ഥിര ദന്തങ്ങളുടെ ആകൃതിയെയും നിറത്തെയും തന്നെ ബാധിക്കാറുണ്ട്. ഗർഭസ്ഥാവസ്ഥയിൽ TETRA CYCLINE പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതും കുടിവെള്ളത്തിലെ ഫ്ളൂറൈഡിന്റെ അമിത സാന്ദ്രതയും കുട്ടികളുടെ പല്ലിന്റെ നിറവ്യത്യാസത്തിന് ഇടയാക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പല്ലുകൾക്കും ബാധകമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ചായ, കാപ്പി, വൈൻ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. ഇവ കഴിച്ചാലുടൻ വായ കഴുകി വൃത്തിയാക്കുക.

 ദിവസവും രാവിലെയും ഉറങ്ങുന്നതിനുമുമ്പും പല്ല് തേക്കുക.

 വർഷത്തിൽ ഒരു തവണയെങ്കിലും കൃത്യമായ ഇടവേളകളിൽ ദന്തഡോക്ടറെ സമീപിച്ച് പല്ല് ക്ളീൻ ചെയ്യുക.

 പല്ലിൽ തനതായ നിറവ്യത്യാസം കണ്ടാൽ കോസ്‌‌മെറ്രിക് ചികിത്സ നടത്തുക.

 ക്ഷതം മൂലമുണ്ടാകുന്ന നിറവ്യത്യാസത്തിന് റൂട്ട്കനാൽ ചെയ്ത് ക്യാപ്പ് ഇടുക.

 മറ്റ് ചികിത്സാ രീതികളായ COMPOSITE FILLING, CERAMIC LAMINATE, CROWN & BRIDGE, BLEACHING തുടങ്ങിയ ചികിത്സാ രീതികളും പല്ലുകളുടെ നിറവ്യത്യാസം പരിഹരിക്കുന്നതിന് സഹായിക്കും.

 ലേസർ ബ്ളീച്ചിംഗാണ് പല്ലുകൾ വെളുപ്പിക്കാനുള്ള ഏറ്റവും പുതിയ ചികിത്സാ രീതി. സാധാരണ ബ്ളീച്ചിംഗ് രീതിയെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതവും പല്ലുപുളിപ്പ് വരാത്തതും ദീർഘകാലം നിലനിൽക്കുന്നതുമാണ് ലേസർ ബ്ളീച്ചിംഗ്.