mathira-balachandran-ulka

കല്ലമ്പലം: വായനയുടെ വസന്തകാലം തിരികെ എത്തിക്കാൻ മടവൂർ എൽ.പി.എസിലെ കുട്ടിക്കുറുമ്പുകൾ എന്റെ നാടിന്റെ നന്മയ്ക്കായ് ഒരു പുസ്തകം എന്ന സന്ദേശവുമായി നാട്ടിലേക്കിറങ്ങി. പുസ്തക സമാഹരണത്തിലൂടെ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും വിപുലീകരിക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായിട്ടാണ് മടവൂർ ഗവൺമെന്റ് എൽ.പി സ്കൂൾ പുസ്തക സമാഹരണം ആരംഭിച്ചത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മതിര ബാലചന്ദ്രൻ നിർവഹിച്ചു. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് ധാരാളം പുസ്തകങ്ങൾ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഹെഡ് മാസ്റ്റർ എ. ഇക്ബാൽ, പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, സജിത്ത്, അദ്ധ്യാപകനായ അശോകൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രശസ്ത സാഹിത്യകാരനായ മടവൂർ സുരേന്ദ്രന്റെ കൈയിൽ നിന്നും കുട്ടി ലൈബ്രേറിയൻമാർ പുസ്തകങ്ങൾ സ്വീകരിച്ചു. നൂറോളം പുസ്തകങ്ങൾ ശേഖരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പുസ്തക സമാഹരണം തുടരുമെന്ന് കുട്ടികൾ അറിയിച്ചു.