കല്ലമ്പലം: കരവാരം പഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. തോട്ടയ്ക്കാട് എം.ജി യു.പി സ്കൂളിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ജൂബിലി വിനോദ്, ലിസി ശ്രീകുമാർ, വി.എസ്. പ്രസന്ന, ജി. വിലാസിനി, കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, സ്കൂൾ ഹെഡ്മിസ്ട്രസ് അജിദത്തൻ, മാനേജർ കരവാരം സുരേഷ് എന്നിവർ സംസാരിച്ചു.