തിരുവനന്തപുരം:കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടേറിയറ്റ് ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ വൻതുകയുടെ കുടിശിക നോട്ടീസാണ് വ്യാപാരികൾക്ക് അയയ്ക്കുന്നത്. ഈ പ്രശ്‌നത്തിന് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സി.എച്ച്. ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എം. നസീർ, പ്രസാദ് ജോൺ മാമ്പ്ര, എസ്.എസ്. മനോജ്, നിജാം ബെഷി, പി.എം.എം. ഹബീബ്, വി.എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റിയാങ്കൽ, ടി.കെ. ഹെൻട്രി, പി.എസ്. സിംസൺ, വിജയൻ ആചാരി, ബി. വിജയകുമാർ, രാജൻ നായർ, എസ്. സുബ്രഹ്മണ്യം, കെ.എസ്. സച്ചുലാൽ തുടങ്ങിയവർ സംസാരിച്ചു.