vijay

കുഴിത്തുറ: കന്യാകുമാരി മേൽമിട്ടാലത്തിൽ തിരയിൽപെട്ട് യുവാവ് മരിച്ചു .ഒരാളെ കാണാനില്ല. മാർത്താണ്ഡം നല്ലൂർ കറുപ്പകുളം സ്വദേശി വിജയ് (22)ആണ് മരിച്ചത് ഇയാളുടെ സുഹൃത്ത് ജിനീഷിനെയാണ് (16)കാണാനില്ലാത്തത്.ഞാറാഴ്ച്ചയായിരുന്നു സംഭവം.വിജയ്,ജിനീഷ്,റിച്ചു,സജിത്ത്,ബാബിൻ എന്നിവർ ഹേല്ലൻകോളനി കടൽകരയിൽ കളിച്ചു കൊണ്ടിരിക്കെ തിരയിൽപ്പെടുകയായിരുന്നു.നിലവിളി കേട്ടെത്തിയ മത്സ്യതൊഴിലാളികൾ ജിനീഷിനെയൊഴികെ എല്ലാവരെയും രക്ഷിച്ച് കുഴിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു.പക്ഷേ വിജയ് മരിച്ചു. ജിനീഷിനുവേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തി വരുന്നു.