laharivimukthi

മുടപുരം : ജീവിതം തന്നെ ലഹരി എന്ന മുദ്രാവാക്യവുമായി കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ലഹരി വിമുക്ത മിഷനായ വിമുക്തിയുടെ ലഹരി വിരുദ്ധകലാജാഥ മുടപുരം ഗവൺമെന്റ് യു.പി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ വിമുക്തി പ്രശ്നോത്തരിയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും വിമുക്തി കോ-ഓഡിനേറ്റേഴ്സിന് ആദരവും നല്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാതങ്കൻ, ഇംപ്ളിമെന്റിംഗ് ഓഫീസർ എസ്. സതീഷ് കുമാർ, കോ- ഓർഡിനേറ്റർ രഞ്ജുഷ എന്നിവർ സംസാരിച്ചു. വിമുക്തി കോ- ഓർഡിനേറ്റർ ജെ. ശശി സ്വാഗതവും ഹെഡ്മിസ്ട്രസ് എ.എസ്. വിജയകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് ബാലമുരളീ കൃഷ്ണൻ ലഹരിക്കെതിരെയുള്ള കവിതയവതരിപ്പിച്ചു ലഹരി വിരുദ്ധ പ്രവർത്തകൻ രാജൻ അമ്പൂരി ബോധവത്കരണ ക്ളാസെടുത്തു.പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും ജാഥാ രണ്ടു ദിവസം പര്യടനം നടത്തി.