തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) 80ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് ​ വൈകിട്ട് 4ന് സി.ഇ.ടി ഡയമണ്ട് ജൂബിലി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഡോക്ടർ ജിജി സി.വി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ.ശശി തരൂർ എംപി, വി.കെ.പ്രശാന്ത് എം.എൽ.എ,​ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവർ സംബന്ധിക്കും. കൂടാതെ 80 രക്തദാന ക്യാമ്പുകൾ, പ്രമുഖരുടെ 80 പ്രഭാഷണ പരിപാടികൾ, പാവപ്പെട്ട 80 സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനസഹായം എന്നിവയും നൽകും. പൊതുജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിക്കുന്ന ഒരാഴ്ച നീളുന്ന ടെക്‌നിക്കൽ എക്‌സിബിഷൻ ഇക്കുറിയും ആഘോഷങ്ങളുടെ മുഖ്യാകർഷണമാകും. വാർത്താസമ്മേളനത്തിൽ ഡോ.അശോക് കുമാർ, ഡോ.സജി മോഹൻ എന്നിവരും പങ്കെടുത്തു.