വെള്ളറട: മൈലച്ചൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4. 30ന് സ്കൂൾ അങ്കണത്തിൽ സി.കെ ഹരീന്ദ്രൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്കൂൾ ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധുവും ക്ളാസ് റൂം ലൈബ്രറിക്ക് സമാഹരിച്ച പുസ്തക സമർപ്പണം ആനാവൂർ നാഗപ്പനും ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എ.ടി ജോർജും ഗണിതലാബിന്റെ ഉദ്ഘാടനം പി, സുജാത കുമാരിയും നവീകരിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.വി വിചിത്രയും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ സ്വാഗതവും പ്രിൻസിപ്പാൾ നന്ദിയും രേഖപ്പെടുത്തും.