photo

നെടുമങ്ങാട് :പനവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.വി കിഷോറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പനവൂർ ഷറഫ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡൻറ് എസ് മിനി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.ടി.അനീഷ്,പി.സുഷ, വാർഡ് മെമ്പർമാരായ പി.കെ രാജേന്ദ്രൻ,വി,എസ് സജീവ് കുമാർ,കെ.അംബിക,ബി.സുലോചന തുടങ്ങിയവർ പ്രസംഗിച്ചു.