നെയ്യാറ്റിൻകര: നെടിയാംകോട് എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ ,സെക്രട്ടറി കെ. രാമചന്ദ്രൻ നായർ,കരയോഗം സെക്രട്ടറി വി.നാരായണൻകുട്ടി,മേഖല കൺവീനർ സുഭിലാൽ എന്നിവർ സംസാരിച്ചു .