നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക കന്നുക്കുട്ടി പരിപാലന പദ്ധതി വെറ്ററിനറി ഡിസ്പൻസറിയിൽ പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയരാജ്,വെറ്റിറനറി സർജൻമാരായ ഡോ.രജ്ഞിത്ത്,ഡോ.പ്രിയ എന്നിവർ പങ്കെടുത്തു.4 മാസം മുതൽ 6 മാസം വരെ പ്രായമുള്ള കന്നുക്കുട്ടികളെ ഇൻഷ്വറൻസ് ചെയ്ത് മാസം തോറും സബ്സിഡി നിരക്കിൽ തീറ്റ നൽകുന്ന പദ്ധതിയാണിത്.