നേമം: തമിഴ്നാട്ടിൽ നിന്നും സിമന്റ് കട്ടകളുമായെത്തിയ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. ഇടപ്പഴിഞ്ഞി തമ്പുരാൻമുക്കിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അപകടം. ഇടപ്പഴിഞ്ഞിയിൽ വീടിന്റെ നിർമ്മാണത്തിന് കൊണ്ടുവന്നതായിരുന്നു സിമന്റ് കട്ടകൾ. വീട്ടിലേക്ക് തിരിയുന്നതിനിടെ ലോറി റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ കളിയിക്കാവിള സ്വദേശി തങ്കരാജ് ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ചെങ്കൽച്ചൂളയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒന്നര മണിക്കൂറിലെറെ പണിപ്പെട്ടാണ് റിക്കവറി വാഹനം ഉപയോഗിച്ച് ലോറി മാറ്റിയത്. സംഭവസമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.