വിതുര:തൊളിക്കോട് പഞ്ചായത്തിലെ വികസനരംഗത്തെ സ്തംഭനാവസ്ഥക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് തൊളിക്കോട്,പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 30,31 തീയതികളിൽ വാഹനസമരജാഥ സംഘടിപ്പിക്കും.വിതുര-തൊളിക്കോട് ശുദ്ധജല പദ്ധതി പൂർത്തീകരിക്കുക,തൊളിക്കോട് ആശുപത്രിയിൽ കിടത്തിചികിൽസ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപരിപാടികൾ നടത്തുന്നതെന്ന് മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരനും,എൻ.എസ്.ഹാഷിമും അറിയിച്ചു. 30ന് രാവിലെ 8.30ന് ചെറ്റച്ചൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറിന് തൊളിക്കോട് ജംഗ്ഷനിൽ നടക്കുന്ന സമാപനയോഗംകെ.എം.ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.എസ്.ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.31ന് രാവിലെ എട്ടിന് പറണ്ടോട് ജംഗ്ഷനിൽ ആരംബിക്കുന്ന ജാഥ ഡി.സി.സി വൈസ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറിന് പനയ്ക്കോട്ട് നടക്കുന്ന സമാപനസമ്മേളനംഎൽ.ദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.