പാലോട്: പാലോട് കള്ളിപ്പാറ കേന്ദ്രീകരിച്ച് റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. വി.എൽ. രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഫ്രാറ്റ് വിതുര മേഖല സെക്രട്ടറി തെന്നൂർ ശിഹാബ് ഉദ്ഘാടനം ചെയ്‌തു. പാലോട് ജോർജ്, വിക്ടർ തോമസ്, ബിജുകുമാർ എന്നിവർ സംസാരിച്ചു. വി.എൽ. രാജീവ് (പ്രസിഡന്റ് ), വിക്ടർ തോമസ് (സെക്രട്ടറി), എൽ.ആർ. ബിന്ദു, ബിജുകുമാർ ( വൈസ് പ്രസിഡന്റുമാർ ), കെ. ജയചന്ദ്രൻ, ജി. സൗമ്യ ( ജോയിന്റ് സെക്രട്ടറിമാർ ), ജെ.അലക്‌സ് ( ട്രഷറർ), രാജീവ്‌.ഇ ( ഓഡിറ്റർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.