prathibha

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മത്സരം "സർഗവസന്തത്തിന്റെ സമാപന സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങളും സമ്മാന ദാനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിനി, ബീനാ വേണുഗോപാൽ, ഷാജുമോൻ, ലുപിത, അനിത, വേണുഗോപാൽ, കെ. രവി എന്നിവർ പങ്കെടുത്തു.