വെഞ്ഞാറമൂട്: അരങ്ങിലും അണിയറയിലും വനിതകൾ മാത്രമായുള്ള തിരുവാതിര നടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പാരമ്പര്യ തിരുവാതിരക്കളി മത്സരം " വരിക വാർത്തിങ്കളെ " നാലാം സീസൺ ജനുവരി 5ന് വെഞ്ഞാറമൂട്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്നവർക്ക് യഥാക്രമം 50000, 25000, 10000 രൂപ സമ്മാനമായി നൽകും. മത്സരത്തിൽ 14 ടീമുകൾക്ക് പങ്കെടുക്കാൻ കഴിയും. അപേക്ഷയുടെ മാതൃകയും നിർദ്ദേശങ്ങളും ജീവകയുടെ വെബ്സൈറ്റിലൂടെയോ, ഫെയ്സ് ബുക്ക് പേജിലുടെയോ ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം സെക്രട്ടറി, സരോവരം മന്ദിരം വെഞ്ഞാറമൂട് - 695607. ഫോൺ: 9946555041. പത്രസമ്മേളനത്തിൽ വി.എസ്. ബിജുകുമാർ, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ്, എം.എച്ച്. നിസാർ തുടങ്ങിയവർ പങ്കെടുത്തു