കല്ലമ്പലം: തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര – ഗണിത ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കെ.ടി.സി.ടി സ്കൂളിന്. പതിമൂന്നു വിദ്യാർത്ഥികൾ തൃശൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അർഹത നേടി. ശാസ്ത്ര – ഗണിത ശാസ്ത്ര വിഭാഗത്തിൽ മികച്ച സ്കൂളിനുള്ള ട്രോഫിയും കെ.ടി.സി.ടി സ്കൂൾ കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിലും കെ.ടി.സി.ടി ടീം ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗം മത്സര ഫലങ്ങളാണ് കെ.ടി.സി.ടിയെ മുന്നിലെത്തിച്ചത്. സ്കൂളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ ഇ. ഫസിലുദ്ദീൻ, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, പ്രിൻസിപ്പൽമാരായ എം.എസ്. ബിജോയി, എം.എൻ. മീര എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.