kissan

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ കർഷകർക്ക് അനുവദിച്ച പെൻഷൻ പദ്ധതി നിറുത്തലാക്കുകയും കർഷകൻ കൈപ്പറ്റിയ പെൻഷൻതുക തിരികെ ഇൗടാക്കാനുമുള്ള കൃഷി വകുപ്പിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് ഡയറക്ടർ ഒാഫീസ് ഉപരോധിച്ചു. പെൻഷൻ പദ്ധതി നിറുത്തലാക്കിയതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് കിസാൻ കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിമാരായ ഉള്ളൂർ വത്സലകുമാർ, കള്ളിക്കാട് രാജേന്ദ്രൻ, ജില്ലാ ഭാരവാഹികളായ മാരായമുട്ടം രാജേഷ്, കുമാരപുരം രാജേഷ്, ശാസ്തമംഗലം അരുൺ, പരുത്തിക്കുഴി സുധീർ, കുന്നുകുഴി സുരേഷ്, രാജ്‌മോഹൻ, ആർ.ആർ. രാജേഷ്, കാട്ടാക്കട വിജയകുമാർ, പുനയിൽ സന്തോഷ്, ബിനിൽ മണലുവിള, മരുതംകുഴി ഹരി, പേരൂർക്കട ഉദയൻ, ഉള്ളൂർ സുനിൽ ബാബു, മണ്ണൂർ ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.