oommen-chandy

തിരുവനന്തപുരം: അന്വേഷണത്തിൽ പൊലീസും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതര വീഴ്ച വരുത്തിയതിനാൽ വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

'ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ കോടതി വെറുതേവിട്ടത് ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ രക്ഷിച്ചത്. സുതാര്യമായ രീതിയിൽ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മി​റ്റി ചെയർമാനായി പ്രതിഭാഗം അഡ്വക്കേ​റ്റിനെ നിയമിച്ചതും പ്രതികളെ സ്‌​റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്ന കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടിവായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം പ്രതികൾക്കാണ് കിട്ടിയതെന്ന് പകൽ പോലെ വ്യക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്റിയുടെ നിശബ്ദത ജനങ്ങളെ അദ്ഭുതപ്പെടുത്തുന്നു. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ സി.ബി.ഐ അന്വേഷണം തന്നെ വേണം'- ഉമ്മൻചാണ്ടി പറഞ്ഞു.