ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം നവംബർ 2ന് നടക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 2ന് രാവിലെ വിശേഷാൽപൂജയും അഭിഷേകവും നടക്കും. ഭക്തജനങ്ങൾക്ക് പാൽപ്പായസം, പഞ്ചാമൃതാഭിഷേകം, പാനകനിവേദ്യം, പാൽ അഭിഷേകം, ശ്രീകര സൂക്താർച്ചന, കുജഗാത്രി മന്ത്രാർച്ചന, ഇളനീർ അഭിഷേകം, പയർപ്പായസം, ഷഷ്ഠിവൃതം, ഭസ്‌മാഭിഷേകം എന്നീ വഴിപാടുകൾ നടത്താം. വൃശ്ചികം 1 മുതൽ മകരം 1 വരെ വൃശ്ചികവിളക്ക് നടത്താൻ ആഗ്രഹമുള്ള ഭക്തജനങ്ങൾ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.